Tuesday, December 31, 2013

പ്രവ്ദ.... മിഴിതുറക്കുന്നു

....പ്രവ്ദ....
      ഇതെന്റെ സത്യമാണ്... എന്റെ ചിന്തകളും തോന്നലുകളുമാണ്, എന്റെ ശബ്ദങ്ങളാണ്...

     വ്യക്തമായ രൂപഭാവങ്ങൾ ഇല്ലാതെ വർണങ്ങളുടെ മനോഹാരിത കലരാതെ മനസ്സിൽ കോറിയിട്ട രേഖകൾക്ക് വെളിച്ചമേകാൻ, ഈ ജാലകവാതിൽ തുറക്കാൻ എനിക്ക് പ്രചോദനമേകിയ പ്രിയ സുഹൃത്തിന്റെ "വാക്കുകൾക്ക്" ഒരായിരം നന്ദി. ഒരു പുതുവർഷപുലരി തന്നെ ഈ അക്ഷരങ്ങളിൽ ജീവൻ തുടിച്ചത്‌ തികച്ചും  യാദൃശ്ചികം.
   അർഥമില്ലാത്ത അക്ഷരക്കൂട്ടുകളാവാം ഒരുപക്ഷെ ഈ താളുകളിൽ വിടരുന്നത്. വീണ്ടുവിചാരങ്ങളില്ലാത്ത എന്റെ അതിസാഹസികതയുമാവാം. ഋതുക്കൾ മറന്നുപോയ വർത്തമാനകാല കണിക്കൊന്നകൾ പോലെ ക്രമം തെറ്റി അവ പൂക്കുകയും ചെയ്യാം. പക്ഷെ അവ ഓരോന്നും എന്റെ "സത്യ"ങ്ങളാണ്‌. അക്ഷരങ്ങൾ കലഹിക്കുന്ന ഈ ചുറ്റുപാടുകളോട് ഞാൻ ഉറക്കെ വിളിച്ചുപറയുന്നതാണ്... എന്റെ...പ്രവ്ദ....

5 comments:

  1. ഋതു ക്കൾ മറന്ന് കാലം തെറ്റിവന്ന കണികൊന്നകൾ പോലെ ,ചില സത്യങ്ങൾ നിയതമായ ചട്ടകൂടുകൾക്ക് പുറത്തേക്കു തളിർക്കുകയും പൂക്കുകയും ചെയ്യുന്നു .
    ഇനി അക്ഷരങ്ങളുടെ ഒരു ഋതു ...ആ ഋതുവിന് പ്രവ്ദ എന്ന പേര് ....
    ആശംസകൾ

    ReplyDelete
  2. മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഇരുട്ടിന്റെ മറവിൽ തളച്ചിടപ്പെട്ട സ്വപ്നങ്ങൾക്കും സത്യങ്ങൾക്കും പ്രതീക്ഷയുടെ പുതുവെളിച്ചം പകരുന്ന മണ്‍ചിരാതാവട്ടെ പ്രവ്ദ...

    ReplyDelete
  3. Good decision..my friend....:-)

    ReplyDelete
  4. കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം,
    സ്വപ്നമായി ഒരിറ്റു നനവായി...
    ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായി പുളയുന്നു,.
    കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം
    ദൈവമേ നിന്നോട് ഞാൻ കേഴുന്നു ( എന്തിനീ ക്രൂരത)
    മഴയായ് മുകിലായ് നീരാവിയായ് തിരിച്ച് പോകൂ...പോകൂ...പോകൂ.........
    (നൊന്പരം നെഞ്ചിൽ ഞാനൊതുക്കാം-സുഷുപ്തി)
    ഇനിയെന്റെ യാത്ര, കാലങ്ങൾക്കപ്പുറം
    ശിരസ്സറ്റ്...
    ജനനിയുടെ ഗർഭപാത്രത്തിലേക്ക്...പ്രവ്ദ ....പ്രവ്ദ ....പ്രവ്ദ ....
    അഭിനന്ദനങ്ങൾ ,ആശംസകൾ..

    ReplyDelete
  5. എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു. ദാഹം മറന്ന ആത്മാവിലേക്ക്
    മഴയായ് ആർത്തലച്ച് പെയ്യുന്നു. മാരുതന്റെ പൊതിയുന്ന മേനിയിൽ ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു മറ്റൊരു വേദനയായി പൊട്ടിവിരിയുന്നു താരാട്ടുപാട്ടായി.. പ്രവ്ദ....

    ReplyDelete