Tuesday, January 17, 2017

കാവൽ

അവർ അവൾക്കു കാവൽ നിൽക്കുകയായിരുന്നു.
കഴുകന്മാരും ചെന്നായക്കൂട്ടവും ചോരകുടിച്ചു അവളുടെ മൃതശരീരത്തിന്.
പിന്നീട് പാമ്പും പാറ്റയും പല്ലിയും പഴുതാരയും വരെ കടിച്ചുവലിക്കുന്ന
ഉറുമ്പരിച്ച വെറുമൊരു മാംസപിണ്ഡത്തിന്.
ചുട്ടുപൊള്ളുന്ന തീക്കാറ്റിൽ
അവരുടെ നീളൻ കുപ്പായവും തൊപ്പിയും വലിയ കാലുറകളും
രക്തദാഹികൾക്കു തണലൊരുക്കി.
അവളുടെ ശരീരത്തെ പൊതിഞ്ഞ തഴപ്പായയുടെ കീറലിലൂടെ
പുറത്തേക്കു കാണാമായിരുന്ന വിരലുകളിൽ
പറ്റിപ്പിടിച്ചിരുന്ന രക്‌തം നുണഞ്ഞ ഉറുമ്പുകൾ
കാവൽക്കാരുടെ വലിയ കാലുറകൾക്കടിയിൽ
ഒളിക്കുവാൻ പരത്തുന്നത് കാണാം.
ഇതൊന്നുമറിയാതെ അവർ കാവൽ തുടർന്നു,
കണ്ണുകൾ മൂടി, കയ്യും കാലും ബന്ധിക്കപ്പെട്ട്...
വാതിലുകളില്ലാത്ത
നാലു ചുവരുകൾക്കുള്ളിൽ...

(...മെയ് 2016)

1 comment: